തളിപ്പറമ്പ്: വയോധികരെയും സ്ത്രീകളെയും സൗഹൃദം നടിച്ചു പരിചയപ്പെട്ടശേഷം മോഹനവാഗ്ദാനങ്ങള്‍ നല്കി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തു മുങ്ങുന്ന വിരുതൻ പിടിയിൽ. കാസര്‍കോട് ഉപ്പളയിലെ മുസ്തഫ(45)യെയാണ് ഉപ്പളയിലെ ഒളിത്താവളത്തില്‍നിന്നും കാസര്‍കോട് പോലീസ് പിടികൂടിയത്.[www.malabarflash.com]
ലോഡ്ജുകളില്‍ താമസിച്ചു തട്ടിപ്പു നടത്തുകയാണ് ഇയാളുടെ രീതി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മകളുടെ പ്രസവശുശ്രൂഷയ്ക്ക് എത്തിയ മാത്തില്‍ വടശേരിയിലെ അബ്ദുള്ളയുടെ ഭാര്യ ഷെറീഫ(54)യില്‍നിന്നും എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസം വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ച് ഒന്നര പവന് സ്വര്‍ണമാലയും എസ്ബിടിയില്‍ മകള്‍ക്ക് ഉയര്‍ന്ന ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് തൃക്കരിപ്പൂര്‍ തങ്കയത്തെ റിട്ട.അധ്യാപിക മടിക്കുന്നുമ്മല് ലീലക്കുട്ടിയിൽനിന്ന് നാലര പവന് സ്വര്‍ണമാലയും ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.
കൂടാതെ പെന്ഷന് തുക വര്‍ധിപ്പിച്ചു നൽകാമെന്നു പറഞ്ഞ് പയ്യന്നൂര്‍ കൊക്കാനിശേരി മടത്തുംപടിയിലെ പത്മനാഭന് നായരുടെ(84) കൈയിൽനിന്ന് പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുവച്ച് 10,000 രൂപയും ഇയാള്‍ കവര്‍ന്നിരുന്നു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം വച്ച് പട്ടുവം അരിയിലെ ചേരക്കണ്ടി യശോദ എന്ന എണ്‍പതുകാരിയെ ധനസഹായം വാങ്ങിത്തരാമെന്നു തെറ്റിദ്ധരിപ്പിച്ച് ഒന്നേകാല്‍ പവന്റെ സ്വര്‍ണമാല വാങ്ങിയതിനുശേഷം ഓട്ടോറിക്ഷയില്‍ കയറ്റി തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിന് സമീപം ഇറക്കിവിട്ടിരുന്നു.
ഏപ്രില്‍ 26 ന് രാവിലെ ഒന്‍പതിന് ഏഴോം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ ചെങ്ങലിലെ പോള നാരായണിയുടെ രണ്ടര പവന് സ്വര്‍ണമാലയും ഇയാള്‍ കൈക്കലാക്കിയിരുന്നു.

നിർധനരായ രോഗികൾക്ക് സാന്പത്തികസഹായം ചെയ്യുന്ന അറബി ആശുപത്രിയിലെത്തിയിട്ടുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. തുടർന്ന് ആഭരണങ്ങൾ ധരിച്ചത് കണ്ടാൽ അറബി പണം തരില്ലെന്നു പറഞ്ഞ് മാല ഊരിവാങ്ങിയ ശേഷം അറബിയെയും കൂട്ടി വരാമെന്നു പറഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു.
പിടിയിലായ പ്രതിയെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷം കണ്ണൂര്‍ ജില്ലാ പോലീസിന് കൈമാറി. കൂടുതല്‍ കേസുകള്‍ തളിപ്പറമ്പിലും പഴയങ്ങാടിയിലുമായതിനാല് തളിപ്പറമ്പ് പോലീസിന് വിട്ടുകൊടുത്ത പ്രതിയെ ചോദ്യംചെയ്തുവരികയാണ്.
സമാനരീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ നിരവധിപേരെ കബളിപ്പിച്ചതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടുദിവസം മുന്‍പ് പിടികൂടിയ ഇയാളെ അതീവരഹസ്യമായാണ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.

No comments:
Post a Comment