തലശ്ശേരി: പള്ളൂരിൽ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ 12 ബിജെപി പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ. പള്ളൂർ നടവയൽ റോഡ് ഭാഗത്തെ ബിജെപി പ്രവർത്തകരെയും അനുഭാവികളെയുമാണു പുതുച്ചേരി പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത്.[www.malabarflash.com]
എന്നാൽ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവാവിനെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ ബിജെപി പ്രവർത്തകർ പള്ളൂർ സ്റ്റേഷനു മുൻപിൽ പ്രതിഷേധിച്ചു.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുന്നുണ്ടെന്നും അറസ്റ്റിലേക്ക് എത്തിയിട്ടില്ലെന്നും പുതുച്ചേരി എസ്എസ്പി അപൂർവ ഗുപ്ത പറഞ്ഞു. കൊലപാതകക്കേസ് എന്ന നിലയ്ക്കാണ് അന്വേഷണമെന്നും അതിനു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചല്ല ഇപ്പോൾ അന്വേഷിക്കുന്നതെന്നും അവർ പറഞ്ഞു.

എല്ലാ വശവും പരിശോധിച്ചു ശാസ്ത്രീയ മാർഗത്തിലാണ് അന്വേഷണം. കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും എസ്എസ്പി പറഞ്ഞു.
ന്യൂ മാഹിയിൽ ബിജെപി പ്രവർത്തകൻ ഷമേജ് കൊല്ലപ്പെട്ട സംഭവത്തിൽ കൊലയാളികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. കസ്റ്റഡിയിൽ ആരുമില്ലെന്നാണു പോലീസ് വിശദീകരണമെങ്കിലും ചോദ്യം ചെയ്യലുകൾ നടക്കുന്നുണ്ട്. ആറംഗ സംഘമാണു കൃത്യം നിർവഹിച്ചതെന്നു പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. മാഹിയിലെ ക്വട്ടേഷൻ സംഘത്തിന്റെ ഇടപെടലും സംശയിക്കപ്പെടുന്നുണ്ട്.

No comments:
Post a Comment