ഗംഗാനഗര്‍: സെല്‍ഫി എടുക്കുന്നതിനിടയില്‍ അമ്മയുടെ കൈയില്‍ നിന്നു താഴെ വീണു പത്തുമാസം പ്രായമുള്ള കുഞ്ഞിനു ദാരുണാന്ത്യം. രാജസ്ഥാനിലെ ഗംഗാനഗറിലുള്ള ഒരു ഷോപ്പിങ് മാളിലാണ് അതിദാരുണമായ ഈ സംഭവം നടന്നത്.[www.malabarflash.com]
കുടുംബ സമേതം ഷോപ്പിങ്ങിനു മാളില്‍ എത്തിയതായിരുന്നു ഇവര്‍. എസ്‌കലേറ്ററിനു ചുവട്ടില്‍ വച്ചു ഭര്‍ത്താവു ഭാര്യയേയും കുഞ്ഞിനേ ചേര്‍ത്തു നിര്‍ത്തി സെല്‍ഫി എടുത്തിരുന്നു.
പിന്നിട് എസ്‌ക്കലേറ്ററില്‍ കയറി നിന്നു വീണ്ടും ഇവര്‍ സെല്‍ഫി എടുക്കുകയായിരുന്നു. ഈ സമയം അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞു വഴുതി താഴെ വീണു. കൈവരിയില്‍ ഇടിച്ചാണു കുഞ്ഞു താഴേയ്ക്കു വീണത്.
പിന്നിട് എസ്‌ക്കലേറ്ററില്‍ കയറി നിന്നു വീണ്ടും ഇവര്‍ സെല്‍ഫി എടുക്കുകയായിരുന്നു. ഈ സമയം അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞു വഴുതി താഴെ വീണു. കൈവരിയില്‍ ഇടിച്ചാണു കുഞ്ഞു താഴേയ്ക്കു വീണത്.
ദുരന്തത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമ്മയും അച്ഛനും പിന്നാലെ ഓടിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞ് വീഴ്ചയില്‍ തന്നെ മരിച്ചിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സ്ഥിരീകരിച്ചു.
No comments:
Post a Comment