ന്യൂഡൽഹി: ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, ബിഹാർ, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ വീശിയടിച്ച പൊടിക്കാറ്റിലും പേമാരിയിലും ഇടിമിന്നലിലുമായി നിരവധി പേർ മരിച്ചു.[www.malabarflash.com]
പശ്ചിമ ബംഗാൾ-9, തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമായി ഒന്പത്, ഉത്തർപ്രദേശ്-8, ഡൽഹി-2 എന്നിങ്ങനെയാണ് മരിച്ചവരുടെ ലഭ്യമാകുന്ന കണക്കുകൾ. പേമാരിയിലും കൊടുങ്കാറ്റിലും നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഖാസ്ഗഞ്ച്, ആഗ്ര, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റും പേമാരിയും കൂടുതൽ നാശം വിതച്ചത്. ഞായറാഴ്ച ഒന്പതുപേർകൂടി മരിച്ചതോടെ പശ്ചിമ ബംഗാളിൽ ഏപ്രിൽ 30-നുശേഷം ഇടിമിന്നലിനും പേമാരിയിലും മരിച്ചവരുടെ എണ്ണം 46 ആയി.
തുടർച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും ഡൽഹിയിൽ മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 50-70 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റു വീശിയത്.
ഡൽഹി വിമാനത്താവളത്തിലേക്കുള്ള 70 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി സർവീസുകൾ അനിശ്ചിതമായി വൈകുകയാണ്. മെട്രോ സർവീസുകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. നോയിഡ, ദ്വാരക എന്നിവിടങ്ങളിൽ സർവീസുകൾ അരമണിക്കൂർ നേരത്തേക്കു നിർത്തിവച്ചു. വൈകിട്ട് അഞ്ചോടെയാണ് മഴ ആരംഭിച്ചത്.
കഴിഞ്ഞയാഴ്ച ഡൽഹിയടക്കക്കം 13 സംസ്ഥാനങ്ങളിൽ കനത്ത പൊടിക്കാറ്റ് വീശിയിരുന്നു. ഇതേതുടർന്ന് ഡൽഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയുണ്ടായി. ഈ മാസം തുടക്കത്തിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ വീശിയടിച്ച പൊടിക്കാറ്റിലും മഴയിലും നൂറിലധികം പേർ മരിച്ചിരുന്നു.

No comments:
Post a Comment