Latest News

ക്യൂബയിൽ 113 പേർ സഞ്ചരിച്ച യാത്രാവിമാനം ടേക്ഓഫിനു തൊട്ടുപിന്നാലെ തകർന്നു

ഹവാന(ക്യൂബ)∙ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ജോസ് മാർട്ടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ബോയിങ് 737 യാത്രാവിമാനം ടേക്ഓഫിനിടെ തകർന്നു വീണു. 113 യാത്രക്കാരാണ് ക്യൂബൻ സർക്കാർ നിയന്ത്രണത്തിലുള്ള ‘ക്യുബാന’യുടെ വിമാനത്തിലുണ്ടായിരുന്നത്. മരണസംഖ്യ അറിവായിട്ടില്ല.[www.malabarflash.com]
തകർന്നയുടൻ പൊട്ടിത്തെറിച്ച വിമാനത്തിനു സമീപത്തേക്ക് നിരവധി അഗ്നിശമന വാഹനങ്ങൾ എത്തി. അപകടവിവരമറിഞ്ഞ് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 

ക്യൂബയുടെ കിഴക്കൻ നഗരമായ ഹൊൽഗ്യുനിലേക്കു പോകുകയായിരുന്നു വിമാനം. പറന്നുയർന്നതിനു പിന്നാലെ വിമാനത്താവളത്തിന് രണ്ടു കിലോമീറ്ററിനുളളിൽ വിമാനം തകർന്നു വീഴുകയായിരുന്നു.

സാങ്കേതിക തകരാറുകൾ പതിവായതോടെ പഴക്കം ചെന്ന വിമാനങ്ങൾ ഇക്കഴിഞ്ഞ മാസങ്ങളിൽ ക്യുബാന വിമാനക്കമ്പനി സർവീസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവയ്ക്കു പകരം സർവീസിനായി മെക്സിക്കൻ കമ്പനിയായ ബ്ലു പനോരമ എയർലൈനിൽ നിന്നു വാടകയ്ക്കെടുത്ത വിമാനങ്ങളിലൊന്നാണ് തകർന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.