Latest News

വീട്ടിലെ അലങ്കാര ടാങ്കിൽ വീണ് ഒന്നര വയസുകാരി മരിച്ചു

കടലുണ്ടി: വീടിനുള്ളിൽ അലങ്കാരമായി സ്ഥാപിച്ച ജലസംഭരണിയിൽ വീണ് ഒന്നര വയസുകാരി മരിച്ചു. കോട്ടക്കുന്ന് കീഴ്‌ക്കോട്ട സ്വപ്നപുരി വീട്ടിൽ അഞ്ചുൽ നമ്പാലയുടെ ഏകമകൾ ഡിയാനയാണ് മരിച്ചത്. [www.malabarflash.com]

പൂമുഖത്തെ തറഭാഗം നിറഞ്ഞ് നിൽക്കുന്നതാണ്‌ സംഭരണി. ഇതിൽ അലങ്കാര മത്സ്യങ്ങളെ വളർത്തുന്നുണ്ട്. ഇതിനു നടുവിൽ സ്ഥാപിച്ച ചില്ലുപാലത്തിലൂടെ വേണം വീട്ടിനകത്തേക്ക് കടക്കാൻ. ഇതിനിരുവശവും സുരക്ഷ കൈവരികളില്ലാത്തതിനാൽ കുഞ്ഞ് വഴുതി വീണതാകുമെന്നാണ് കരുതുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അമ്മ ഷലാക്ക കുട്ടിക്ക് ഭക്ഷണം കൊടുത്ത് പാത്രം അകത്ത് വെക്കാൻ പോയതായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഒമാനിൽ എഞ്ചിനീയറായ അഞ്ചുൽ തിങ്കളാഴ്ച രാവിലെയെത്തും. ഫറോക്ക് പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.