Latest News

ജെസ്നയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്ന മറിയ ജയിംസിനെ കണ്ടെത്താൻ ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം.[www.malabarflash.com]

ജെസ്നയെ കണ്ടെത്താൻ സഹായകമായ വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഓപ്പറേഷൻ ഹെഡ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണനാണ്.

തിരുവല്ല ഡിവൈഎസ്പി ആർ.ചന്ദ്രശേഖരപിള്ളയാണു ചീഫ് ഇൻവെസ്റ്റിഗേറ്റിങ് ഓഫിസർ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ വിദ്യാർഥിനിയായ ജെസ്നയെ മാർച്ച് 21 മുതലാണു കാണാതായത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി രൂപീകരിച്ച അന്വേഷണ സംഘമാണ് ഇപ്പോൾ തിരോധാനം അന്വേഷിക്കുന്നത്.

ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, തിരുവല്ല, പത്തനംതിട്ട എന്ന വിലാസത്തിലോ 9497990035 എന്ന ഫോൺ നമ്പറിലോ dysptvllapta.pol@kerala.gov.in എന്ന ഇമെയിലിലോ നൽകണമെന്ന് പോലീസ് അഭ്യർഥിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.