കണ്ണൂർ: സർക്കാർ ഓഫിസിലെ ബെഞ്ചിൽ വിശ്രമിക്കവെ, ബെഞ്ച് തകർന്നുവീണു പരുക്കേറ്റു ചികിൽസയിലായിരുന്ന തയ്യൽത്തൊഴിലാളി മരിച്ചു. കാപ്പാട് മണലിൽ ഹൗസിൽ വൽസരാജാണ് (55) മരിച്ചത്.[www.malabarflash.com]
മകൾ സാന്ദ്ര എസ്എസ്എൽസി പരീക്ഷയിൽ അഞ്ച് വിഷയങ്ങളിൽ എ പ്ലസ് നേടിയ വിജയവാർത്തയ്ക്കൊപ്പമാണു വൽസരാജിന്റെ മരണവാർത്തയുമെത്തിയത്. കഴിഞ്ഞ 18ന് കാടാച്ചിറ സബ് റജിസ്ട്രാർ ഓഫിസിലായിരുന്നു വൽസരാജിന്റെ ജീവനെടുക്കാൻ കാരണമായ അപകടം.
കുടുംബസ്വത്തിന്റെ ഭാഗാധാരം റജിസ്റ്റർ ചെയ്യാൻ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയതായിരുന്നു വൽസരാജ്. രേഖകൾ ഓഫിസിൽ നൽകിയശേഷം ഊഴം കാത്ത് വരാന്തയിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ ബെഞ്ച് തകർന്നു മുറ്റത്തേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനു ഗുരുതരമായ പരുക്കേറ്റ വൽസരാജിനെ ആദ്യം കണ്ണൂരിലെയും പിന്നീട് മംഗലാപുരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
25ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിൽസയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഗുരുതരമായി പരുക്കേറ്റ വൽസരാജ് അവസാന ദിവസങ്ങളിൽ അബോധാവസ്ഥയിലായിരുന്നു. സാവിത്രിയാണു വൽസരാജിന്റെ ഭാര്യ. മകൻ:സായൂജ്.

No comments:
Post a Comment