Latest News

കരിവെള്ളൂര്‍ മുച്ചിലോട്ട്‌ ക്ഷേത്രത്തില്‍ കവര്‍ച്ച

പയ്യന്നൂര്‍: കരിവെള്ളൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നു രണ്ടു ഭണ്ഡാരങ്ങള്‍ കവര്‍ന്നു. മതിലിനകത്ത് ക്ഷേത്രത്തിനു മുന്നിലുള്ള ഭണ്ഡാരവും മതിലിനു പുറത്ത് പടിപ്പുരയോട് ചേര്‍ന്നു സ്ഥാപിച്ച ഭണ്ഡാരവുമാണ് കവര്‍ച്ച ചെയ്തത്.[www.malabarflash.com]

രണ്ടിന്റെയും പിന്‍ഭാഗത്തെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച. രണ്ട് ഭണ്ഡാരങ്ങളിലും കൂടി 15000 രൂപയോളം ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. 

ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രം അന്തിത്തിരിയന്‍ മുറ്റം അടിച്ചു വാരാന്‍ എത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്. രാത്രികാലങ്ങളില്‍ ക്ഷേത്രത്തില്‍ വൈദ്യുതി വിളക്ക് തെളിക്കാറുണ്ട്. ഈ വിളക്കുകള്‍ മോഷ്ടാക്കള്‍ അണച്ച നിലയില്‍ കണ്ടെത്തി. 

വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.