ബംഗളുരു: റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് എംഎൽഎമാരെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങൾക്കു തടയിട്ടു കേന്ദ്രസർക്കാരും രംഗത്ത്.[www.malabarflash.com]
എംഎൽഎമാരെ മാറ്റുന്നതിനുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല. രാഷ്ട്രീയ ഇടപെടലാണ് അനുമതി നിഷേധിക്കാൻ കാരണമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ആരോപിച്ചു.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ കൊച്ചിയിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്ക് എംഎൽഎമാരെ മാറ്റുമെന്നായിരുന്നു അഭ്യൂഹം. അതേസമയം, ഹൈദരാബാദ്, പഞ്ചാബ്, വിശാഖപട്ടണം എന്നീ സ്ഥലങ്ങളും എംഎൽഎമാരെ സുരക്ഷിതമായി പാർപ്പിക്കാൻ പാർട്ടി നേതൃത്വങ്ങൾ പരിഗണിക്കുന്നുണ്ട്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് എംഎൽഎമാരെ താമസിപ്പിച്ചിട്ടുള്ള റിസോർട്ടിന്റെ സുരക്ഷ യെദിയൂരപ്പ സർക്കാർ പിൻവലിച്ചിരുന്നു. റിസോർട്ടിനുമുന്നിൽ കാവൽ നിൽക്കുന്ന പോലീസുകാരെ തിരിച്ചുവിളിക്കാൻ യെദിയൂരപ്പ പോലീസ് മേധാവിക്കു നിർദേശം നൽകി.
കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിന് 117 പേരുടെ പിന്തുണയാണുള്ളത്. സർക്കാർ രൂപീകരിക്കാൻ 112 സീറ്റിന്റെ കേവല ഭൂരിപക്ഷം വേണം. 104 സീറ്റാണ് ബിജെപിക്കുള്ളത്. ഈ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ശ്രമിച്ചത്. അതേസമയം, കോണ്‍ഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബിജെപി ക്യാന്പിലെത്തിയതായും റിപ്പോർട്ടുണ്ട്.

No comments:
Post a Comment