ഉദുമ: മത്സ്യ ബന്ധനത്തിനിടയില്‍ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ കെ.ചന്ദ്രന്‍ (47) ആണ് മരിച്ചത്.[www.malabarflash.com]
ഒരു മാസം മുമ്പ് കടലില്‍ മത്സ്യബന്ധനത്തിടയില്‍ തോണിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു,തുടര്‍ന്ന് മംഗ്ലൂരുവിലെ വെന്റ്‌ലോക്ക് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും സ്ഥിതി ഗുരുതരമായതോടെ കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മടക്കി കൊണ്ടുവന്നു. തിങ്കളാഴ്ച രാവിലെ മരിച്ചു.
ചോമ്പു മാധവിയുടെയും പരേതനായ കുമാരന്റെയും മകനാണ്. ഭാര്യ: സുമ .മക്കള്‍: സുമേഷ്, ഹീര, ഹിമ
സഹോദരങ്ങള്‍: സരള, ലഷ്മി, സരോജ, പരേതരായ ഗോപാലന്‍, രാമചന്ദ്രന്‍
സഹോദരങ്ങള്‍: സരള, ലഷ്മി, സരോജ, പരേതരായ ഗോപാലന്‍, രാമചന്ദ്രന്‍
No comments:
Post a Comment