Latest News

ജീവനക്കാര്‍ക്ക് 3.2 കോടിയുടെ ബോണസുമായി ലുലു ഗ്രൂപ്പ്

ദുബൈ: ജീവനക്കാര്‍ക്ക് 3.2 കോടി ദിര്‍ഹത്തിന്റെ ബോണസ് നല്‍കാന്‍ ലുലു ഗ്രൂപ്പ്. യു.എ.ഇ.യിലും മറ്റു രാജ്യങ്ങളിലുമായി ഗ്രൂപ്പിനുകീഴില്‍ ജോലി ചെയ്യുന്ന 40,000 ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കും. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ബോണസ് വിതരണം ചെയ്യുന്നതെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫ് അലി പറഞ്ഞു.[www.malabarflash.com]

ജി.സി.സി. രാജ്യങ്ങളിലെയും മലേഷ്യ, ഈജിപ്ത്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെയും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കും. രാജ്യത്ത് രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ ബോണസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ലുലു ഗ്രൂപ്പ്. റംസാന്‍ മാസത്തില്‍ തന്നെ 41,893 ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കും.

സമാധാനത്തിനും സാമുദായിക സഹകരണത്തിനും സാമൂഹിക ഉന്നമനത്തിനുംവേണ്ടി നിലകൊണ്ട ശൈഖ് സായിദിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഏറ്റെടുക്കാന്‍ സായിദ് വര്‍ഷത്തിലെ റംസാന്‍ മാസംപോലെ ഉചിതമായ മറ്റൊരു സമയമില്ലെന്നും ഈ നീക്കം അതിന്റെ ഭാഗമാണെന്നും യൂസഫ് അലി പറഞ്ഞു. ഒരു നിശ്ചിത തുക ബോണസായി ജീവനക്കാര്‍ക്ക് നല്‍കാനാണ് തീരുമാനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.