ഉദുമ: കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ 'നുസി'യുടെ സ്ഥാപകൻ മുഹമ്മദ് ഇബ്രാഹിം സെറാംഗ് ദിനം ജില്ലയിലെ യുവജന സംഘടനയായ മർച്ചന്റ് നേവി യൂത്ത് വിംഗ് സമുചിതമായി ആചരിച്ചു.[www.malabarflash.com]
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഉദാരമതികളുടെ കനിവ് തേടുന്ന മുള്ളേരിയ ആലന്തടുക്കയിലെ കുഞ്ഞിരാമൻ നായരുടെ മകൻ സുധീഷിനാണ് യൂത്ത് വിംഗ് ഇത്തവണ ധനസഹായം നൽകിയത്.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഉദാരമതികളുടെ കനിവ് തേടുന്ന മുള്ളേരിയ ആലന്തടുക്കയിലെ കുഞ്ഞിരാമൻ നായരുടെ മകൻ സുധീഷിനാണ് യൂത്ത് വിംഗ് ഇത്തവണ ധനസഹായം നൽകിയത്.
രക്ഷാധികാരി കണിയാമ്പാടി രാജേന്ദ്രൻ, കൺവീനർ സന്തോഷ് ഞെക്ലി, നുസി യൂത്ത് കമ്മിറ്റി മെമ്പർ സുജിത്ത് ബേക്കൽ എന്നിവർ ചേർന്ന് സുധീഷ് ചികിത്സാ ധനസഹായ ഫണ്ട് കൈമാറി. തുടർന്ന്
കാസര്‍കോട് ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് പ്രവർത്തകർ രക്തം നൽകി. നുസി സ്ഥാപക ദിനത്തിന്റെ ഭാഗമായി തുടർച്ചയായി അഞ്ചാം വർഷമാണ് രക്തം ദാനം ചെയ്യുന്നത്.
കാസര്‍കോട് ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് പ്രവർത്തകർ രക്തം നൽകി. നുസി സ്ഥാപക ദിനത്തിന്റെ ഭാഗമായി തുടർച്ചയായി അഞ്ചാം വർഷമാണ് രക്തം ദാനം ചെയ്യുന്നത്.
ട്രഷറർ വിനോദ് ഉദയമംഗലം, ഹരിദാസ്.പി.കെ, രമേശൻ.കെ.എ, ഋതുരാജ്, വൈശാഖ്, അശോകൻ, നവീൻ, രാജേഷ് കളനാട്, സുരേഷ്,സജേഷ് ചിറമ്മൽ, കൃഷ്ണരാജ് അരവത്ത്, വസന്തൻ കീഴൂർ, അനിൽ വിദ്യാനഗർ എന്നിവർ രക്തദാനത്തിലും ചികിത്സ സഹായധന വിതരണത്തിലും പങ്കെടുത്തു .
No comments:
Post a Comment