Latest News

മാര്‍ക്കിലും ഇവര്‍ ഇരട്ടകള്‍; പാലക്കുന്നിലെ ഇരട്ട കുട്ടികള്‍ക്ക് മുംബൈയില്‍ പ്ലസ് ടു പരീക്ഷയില്‍ തുല്യ മാര്‍ക്ക്

ഉദുമ: രണ്ടുപേരും ഇരട്ട കുട്ടികൾ. പ്രൈമറി വിദ്യാഭ്യാസം ദുബായിൽ. മുംബൈയിലെ നെരൂളിൽ ആണു തുടർ പഠനം പൂർത്തിയാക്കിയത്. രണ്ടുപേരുടെയും ഹോബിയും ഒന്ന് തന്നെ. സംഗീതവും ചെസ്സ് കളിയും. സി ബി എസ് സി പ്ലസ് ടു പരീക്ഷഫലം വന്നപ്പോൾ അവർ പഠിച്ച നവി മുംബൈയിലെ നെരൂൾ എപിജെ സ്കൂളിലെ പ്രിൻസിപ്പലിനെയും അധ്യാപകരെയും സഹപാഠികളെയും അത്ഭുതപ്പെടുത്തി രണ്ടു പേർക്കും തുല്യ മാർക്കുകൾ. 500ൽ 468 മാർക്ക് നേടി 93.6 ശതമാനം മാർക്കു നേടി ഇവർസ്കൂളിലെയും നാട്ടിലെയും അത്ഭുത ഇരട്ടകളായി.[www.malabarflash.com]

പാലക്കുന്ന് ടെംപിൾ റോഡിൽ ചിറ്റേയി നിലയത്തിൽ പി.വി.ഗോപാലകൃഷ്ണന്റെയും ബേബി ഉഷയുടെയും ഇരട്ട കുട്ടികളായ സ്നിദ്ഗ്ധയും സ്മൃതിയുമാണ് പരീക്ഷാ വിജയത്തിലും ഈ അപൂർവ തുല്യത നേടി ശ്രദ്ധ നേടിയത്. 

രണ്ടുപേരും ഇന്റെർസ്കൂൾ ചെസ്സ് മത്സരത്തിലും വിജയികളായിരുന്നു. പാലക്കുന്ന് സ്വദേശികളാണെങ്കിലും അച്ഛൻ മുംബയിൽ സോണി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിതരണക്കാരനാണ്. അമ്മ നെരൂളിൽ എൻകെ പബ്ലിക് സ്കൂളിൽ അധ്യാപികയും .പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. കുടുംബം ദുബൈയിലായിരുന്നു ഏറെക്കാലം.

ചാർട്ടേഡ് അക്കൗണ്ടന്റ് ആകാനാണ് സ്മൃതിക്ക്‌ താല്പര്യമെങ്കിലും സ്നിഗ്ദ തിരഞ്ഞെടുക്കുന്നത് ഇന്റീരിയർ ഡിസൈൻ ആർക്കിട്ടെക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.