മേല്‍പ്പറമ്പ: ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് മൊയ്തു ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജിംഖാന മേല്‍പ്പറമ്പും ഒഫന്‍സ് കീഴുരും നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഒഫന്‍സിനെ പരാജയപ്പെടുത്തി ജിംഖാന മേല്‍പറമ്പ് വിജയികളായി.[www.malabarflash.com]
മുഖ്യാതിഥിയായ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാന്‍ സുഹൈര്‍ യഹ്യ കളിക്കാരുമായി പരിചയപ്പെട്ട് സമ്മാന വിതരണം ചെയ്തു. മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റാഫി മക്കോട് നന്ദി പറഞ്ഞു.
No comments:
Post a Comment