മാങ്ങാട്ടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്ത് മുകളില്‍ എത്തിയപ്പോള്‍ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോടു നിന്നും ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തിയ പ്രജിത്തിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും നില ഗുരുതരമായതിനാല്‍ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്വസം മുട്ടല്‍ അസുഖമുള്ളതിനാലാണ് പ്രജിത്തിന് പിടിവിട്ട് വീണതെന്നാണ് കരുതുന്നത്. ആറ് മാസം മുമ്പാണ് പ്രജിത്തിന്റെ വിവാഹം നടന്നത്. സുമതിയാണ് മാതാവ്, സഹോദരന്‍ പ്രഭാകരന്‍.
No comments:
Post a Comment