Latest News

കള്ളനോട്ടും പ്രിന്ററുകളുമായി മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ടൗണില്‍ കള്ളനോട്ടടി കേന്ദ്രം തുടങ്ങാനുള്ള എറണാകുളം സ്വദേശികളുടെ നീക്കം പോലീസ് തടഞ്ഞു. രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററുകളുമായി കേസിലെ മുഖ്യപ്രതി എറണാകുളം കാക്കനാട് ചെമ്പമുക്ക് സ്വദേശി വില്‍ബര്‍ട്ടിനെ (43) മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

 രണ്ടായിരം രൂപയുടെതുള്‍പ്പടെ പുതിയ നോട്ടുകളുടെ ശേഖരം പോലീസ് പിടിച്ചെടുത്തു. 

വൈകിട്ട്, തിരക്കേറിയ സമയത്ത് കള്ളനോട്ട് ട്രയല്‍ നോക്കാന്‍ സംഘത്തിലെ ഒരാള്‍ നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയതോടെയാണു ഇതുസംബന്ധിച്ചു പോലീസിന് സൂചന ലഭിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് വില്‍ബര്‍ട്ടിനെ പിന്തുടരുകയും മലപ്പുറം മൂന്നാംപടിയിലുള്ള വാടകവീട് കണ്ടെത്തുകയുമായിരുന്നു. ഈ വാടക വീട് കേന്ദ്രീകരിച്ചാണു സംഘം കള്ളനോട്ടടി കേന്ദ്രം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായി ഒന്നര ആഴ്ച്ച മുമ്പ് സംഘം ഇവിടെ എത്തി ജോലി തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കേന്ദ്രത്തിലേക്കാവശ്യമായ പ്രിന്ററുകള്‍ അടക്കം എത്തിയത്. 

മലപ്പുറം സിഐ എ പ്രേംജിത്തിന്റേയും മലപ്പുറം എസ്‌ഐ ബി എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളനോട്ട് പിടികൂടിയത്.  സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെയാണ് എറണാകുളത്തുനിന്നുള്ള സംഘം മലപ്പുറം കോട്ടപ്പടിയില്‍ വീട് വാടകയ്‌ക്കെടുത്തതും പ്രിന്ററുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയതുമെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.