Latest News

പ്ലസ് ടു വിജയശതമാനം 83.75 ; വിഎച്ച്എസ്‌സിക്ക് 90.24 %

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.75 ഉം വിഎച്ച്എസ്‌സിക്ക് 90.24 വുമാണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.[www.malabarflash.com]  

സംസ്ഥാനത്ത് 3,09,065 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി ഉന്നത വിജയം കരസ്ഥമാക്കി.

ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയിലും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. കണ്ണൂര്‍ ജില്ലയില്‍ 86.75 ശതമാനം കുട്ടികളും പത്തനംതിട്ടയില്‍ 77.16 ശതമാനം കുട്ടികളും വിജയിച്ചു. 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്.

പരീക്ഷയെഴുതിയതില്‍ 14,735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയത് 1935 കുട്ടികള്‍ക്കാണ് മലപ്പുറം ജില്ലയില്‍ എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചത്. കുറവ് പത്തനംതിട്ടയ്ക്കുമാണ്. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം. ജൂണ്‍ അഞ്ച് മുതല്‍ 12 വരെയാണ് സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടക്കുന്നത്.

തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് എച്ച്എസ്എസാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയത്. 834 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. മലപ്പുറം തിരൂരങ്ങാടിയിലെ ജിഎച്ച്എസ്എസ് സ്‌കൂളാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സര്‍ക്കാര്‍ സ്‌കൂള്‍. 601 കുട്ടികള്‍ ഇവിടെ പരീക്ഷ എഴുതിയിരുന്നു.

പരീക്ഷാഫലം പി.ആര്‍.ഡി. ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് prdlive ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.