ബേക്കല്‍: രാജ്യത്തെ സുപ്രധാനമായ ചരിത്രസ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധ കോട്ട തീര്‍ത്തു.[www.malabarflash.com]
ബേക്കല്‍ കോട്ട കൈമാറുന്നതിനെതിരെ 'സേവ് ബേക്കല്‍ ഫോര്‍ട്ട്, സേവ് ഹെറിറ്റേജ്' മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിയാണ് ബേക്കല്‍ കോട്ടക്ക് മുന്നില്‍ പ്രതിഷേധ കോട്ടയൊരുക്കിയത്.
ചരിത്രകാരനും കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ കെ എന്‍ കുറുപ്പ് ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. പ്രൊഫ. സി ബാലന്‍, പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ സബീഷ്, സി ജെ സജിത് എന്നിവര്‍ സംസാരിച്ചു. എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ബേക്കല്‍ കോട്ട ഉള്‍പ്പെടെ 95 ചരിത്രസ്മാരകങ്ങള്‍ വില്‍പനക്ക് വയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. വിനോദസഞ്ചാരികളെയും ചരിത്ര കുതുകികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബേക്കല്‍കോട്ട കേരളത്തിന്റെ ടൂറിസം പെരുമയുടെ മുഖമുദ്രയാണ്. ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകവുമാണിത്. ഇത് വില്‍ക്കാനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ കോട്ടയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
No comments:
Post a Comment