കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെഎസ്ഇബി യുടെ അറിവോ മേല്‍നോട്ടമോ ഇല്ലാതെ വൈദ്യുത പോസ്റ്റുകളില്‍ പുതിയ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതായും നിലവിലുള്ളവ പരിപാലിക്കുന്നതായും ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് വിശദീകരണം തേടി.[www.malabarflash.com]
വൈദ്യുതി വിച്‌ഛേദിച്ചശേഷം കെഎസ്ഇബി യുടെ മേല്‍നോട്ടത്തില്‍ നിയമപരമായ ലൈസന്‍സ് ഉള്ളവരെ കൊണ്ടു മാത്രമേ ഇത്തരം ജോലികള്‍ ചെയ്യിക്കാവൂ എന്ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഉല്‍സവങ്ങള്‍, പെരുനാളുകള്‍, എക്‌സിബിഷനുകള്‍ മുതലായ സ്ഥലങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി കക്ഷികള്‍ ജനറേറ്ററുകള്‍ സ്ഥാപിച്ച് വൈദ്യുതി അനധികൃതമായി ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കുവാന്‍ പോലീസ് അധികാരികള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്.
കേരള സര്‍ക്കാരിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുവാന്‍ നടപടി തുടങ്ങി.
വൈദ്യുതി സുരക്ഷയ്ക്കു ഭീഷണി ശ്രദ്ധിക്കപെട്ടാല്‍ അതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ 7012204187 എന്ന വാട്ട്‌സ്അപ്പ് നമ്പരിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
No comments:
Post a Comment