കാഞ്ഞങ്ങാട്: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാരാട്ടുവയലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബല്ലാപുതുവൈയിലിലെ കൊട്ടന്‍-ഗൗരി ദമ്പതികളുടെ മകന്‍ മധു(39)വിനെയാണ് വെങ്കിടേഷ് നായിക്കിന്റെ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
വെളളിയാഴ്ി രാവിലെ വയലില്‍ ജോലിക്കെത്തിയവരാണ് മൃതദേഹം കണ്ടത്. 2015 നവംബര്‍ 15ന് തനിച്ച് താമസിക്കുകയായിരുന്ന തോയമ്മല്‍ കവ്വായിയിലെ ജാനകിയമ്മയെ (65)തലക്ക് വെട്ടിയും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്ന കേസിലെ പ്രതിയാണ് മധു.
ഈ കേസില്‍ ഏറെക്കാലമായി ജയിലില്‍ കഴിയുകയായിരുന്ന മധു അടുത്തിടെയാണ് പുറത്തിറങ്ങിയത്. മധു തൂങ്ങി മരിച്ച അതേ പറമ്പില്‍ തന്നെയാണ് ഇയാള്‍ രാത്രി കിടന്നുറങ്ങാറുള്ളത്.
ചെറുപ്പം മുതലേ പരിചയമുണ്ടായിരുന്ന ജാനകിയമ്മയുടെ വീട്ടുപറമ്പില്‍ പറിച്ചിട്ട തേങ്ങ പറക്കികൂട്ടിവെക്കാനെത്തിയ മധു ജോലി തുടങ്ങുന്നതിന് മുമ്പേ മദ്യം കഴിക്കുന്നതിന് ജാനകിയമ്മയോട് 500 രൂപ ആവശ്യപ്പെട്ടെങ്കിലും 100 രൂപ മാത്രമേ അവര്‍ നല്‍കിയുള്ളൂ.
ഇതില്‍ കുപിതനായ മധു ജാനകിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും വീടിനകത്ത് കയറി ജാനകിയമ്മയെ കത്തികൊണ്ട് തലക്ക് ആഞ്ഞ് വെട്ടുകയായിരുന്നു. വെട്ടേറ്റ് വീണ ജാനകിയെ മൂക്കിലും വായലിലും തുണി മുറുക്കികെട്ടുകയും മറ്റൊരു ഷാള്‍കൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.
ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മധുവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
No comments:
Post a Comment