Latest News

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; യു.ഡി.എഫ് വഞ്ചാനാദിനം ആചരിച്ചു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച വെളളിയാഴ്ച മണ്ഡലംതലങ്ങളില്‍ യു.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.[www.malabarflash.com]

സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ അണിനിരന്നു. കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ എ.എം കടവത്ത് അധ്യക്ഷതയില്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കരുണ്‍താപ്പ സ്വാഗതം പറഞ്ഞു. 

എ. അബ്ദുല്‍ റഹ്്മാന്‍, ടി.ഇ അബ്ദുള്ള, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ബാലകൃഷ്ണ വേര്‍കുഡ്‌ലു, എ.എ ജലീല്‍, ആര്‍. ഗംഗാധരന്‍, സി.വി ജെയിംസ്, കെ. ഖാലിദ്, ഉബൈദുള്ള കടവത്ത്, എ. അഹമ്മദ് ഹാജി, മാഹിന്‍ കേളോട്ട്, കെ. വാരിജാക്ഷന്‍ നായര്‍, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, അബ്ദുല്‍ റഹിമാന്‍ ഹാജി പട്‌ള, അഷ്‌റഫ് എടനീര്‍, എ.എ അബ്ദുല്‍ റഹിമാന്‍, ബിഫാത്തിമ ഇബ്രാഹിം, ഷാഹിന സലീം, അഡ്വ. വി.എം മുനീര്‍, ഉസ്മാന്‍ കടവത്ത്, ഖാലിദ് പച്ചക്കാട്, ബി.കെ അബ്ദുസമദ്, പി.ഡി.എ റഹിമാന്‍, കെ.ബി കുഞ്ഞാമു, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അലി തുപ്പക്കല്‍, കെ. ഷാഫി ഹാജി കാറഡുക്ക, എസ്.കെ അബ്ബാസ് അലി, ഷംസുദ്ധീന്‍ കിന്നിംഗാര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, ഹലീമ ഷിനൂല്‍, വട്ടക്കാട് മഹമൂദ്, മഞ്ചുനാഥ റൈ, കെ. രാജീവന്‍ നമ്പ്യാര്‍, കെ.വി ദാമോധരന്‍, പുരുഷോത്മന്‍ നായര്‍, ശിവശങ്കരന്‍, സിലോണ്‍ അഷ്‌റഫ്, ഹനീഫ ചേരങ്കൈ, ശാന്തകുമാരി, കേശവന്‍, കെ.ടി സുഭാഷ് നാരായണന്‍, മനാഫ് നുള്ളിപ്പാടി, ജി. നാരായണന്‍, എ.കെ ശങ്കര്‍, ബലരാമന്‍ നമ്പ്യാര്‍, കെ.പി നാരായണന്‍, ആനന്ദമവ്വാര്‍, വേണു, മുനീര്‍ ബാംങ്കോട്, കുഞ്ചാര്‍ മുഹമ്മദ്, ഇബ്രാഹിം ഹാജി, കെ.വി ജോഷി, എസ് രഹ്ന, ശൈലജ കടപ്പുറം, അമ്പാടി, കുഞ്ഞിക്കണ്ണന്‍ സംബന്ധിച്ചു.
മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ടി.എ മൂസ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മഞ്ചുനാഥ ആല്‍വ സ്വാഗതം പറഞ്ഞു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.എ അഷ്‌റഫലി, ഡി.സി.സി ജനറല്‍ സെക്രട്ടറി സോമശേഖര്‍, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, അര്‍ഷദ് വൊര്‍ക്കാടി, യു.കെ സൈഫുള്ള തങ്ങള്‍, എ.കെ ആരിഫ്, കരിവള്ളൂര്‍ വിജയന്‍, അബ്ദുല്‍ റഹിമാന്‍ ബന്തിയോട്, ഉമ്മര്‍ ബോര്‍ക്കള, സത്താര്‍ മൊഗര്‍, അഷ്‌റഫ് കര്‍ള പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.