പട്ന: അനുവാദമില്ലാതെ മാമ്പഴം പറിച്ചതിന് പത്തുവയസുകാരനെ വെടിവെച്ച് കൊന്നു. ബീഹാറിലെ പത്രഹാഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.സത്യന്‍ കുമാര്‍ എന്ന ബാലനാണ് വെടിയേറ്റ് മരിച്ചത്.[www.malabarflash.com]
അനുവാദമില്ലാതെ തോട്ടത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തോട്ടം കാവല്‍കാരന്‍ കുട്ടിയുടെ തലയില്‍ വെടിവയ്ക്കുകയായിരുന്നു.
തോട്ടത്തിന്റെ കാവല്‍കാരന്‍ രാംശിഷ് യാദവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സത്യന്റെ പിതാവ് മനുകി യാദവ് കുറ്റപ്പെടുത്തി. എന്നാല്‍, അയാള്‍ ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സംഭവം നടന്ന സ്ഥലത്തുനിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

No comments:
Post a Comment