Latest News

അറക്കൽ ആയിഷ സൈനബ ബീവി അന്തരിച്ചു

കണ്ണൂര്‍: അറക്കല്‍ രാജവംശത്തിന്റെ ഏറ്റവും അവസാനത്തെ കണ്ണി ആദിരാജ സുല്‍ത്താന സൈനബ ആയിഷാബി (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.[www.mlaabarflash.com] 

പരേതനായ സി.ഒ മൊയ്തു കേയിയുടെ ഭാര്യയാണ്. മക്കള്‍: ആദിരാജ ഷഹീദ, മുഹമ്മദ് സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷംസീര്‍, പരേതനായ മുഹമ്മദ് റൗഫ്. മരുമക്കള്‍: പരേതനായ എ.പി.എം മൊയ്തു, സാഹിറ, സാജിദ, നസീമ. 

അറക്കല്‍ രാജ കുടുംബത്തിലെ 37-ാമത്തെ ബീവിയായ സുല്‍ത്താന സൈനബ ആയിഷാബി 2006 സെപ്തംബര്‍ 27നായിരുന്നു പദവിയേല്‍ക്കുന്നത്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 4ന് തലശേരി ഓടത്തില്‍ പള്ളി കബര്‍സ്ഥാനില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.