കുമ്പള: നാലു വര്‍ഷം മുമ്പ് വീടു കുത്തിത്തുറന്ന് സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ കോടതി ശിക്ഷാ വിധി പ്രസ്‌താവിച്ചുടനെ കടന്നു കളഞ്ഞ പ്രതി അറസ്റ്റില്‍. നെല്ലിക്കട്ട ചെന്നടുക്കയിലെ മൊയ്‌തുവിനെ (40)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്‌തത്.[www.malabarflash.com]
പേരാലിലെ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്ന് ആറര പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പിടിയിലായ ഇയാളെ 2015ല്‍ ഒന്നര വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ നെല്ലിക്കട്ടയിലെ വീട്ടിലെത്തിയിട്ടുണ്ടെന്നാണ് രഹസ്യ വിവരം കിട്ടിയത്.
കുമ്പള സി ഐ പ്രേംസദന്‍, അഡീഷണല്‍ എസ് ഐ ടി വി ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീഷ് ഗോപാല്‍, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു
No comments:
Post a Comment