Latest News

എട്ടിക്കുളം പള്ളിയിൽ ജുമുഅ നമസ്കാരം: ആർഡിഒ തെളിവെടുപ്പ് നടത്തി

പയ്യന്നൂര്‍: എട്ടിക്കുളത്തു താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്റര്‍ നിര്‍മിച്ച തഖ്വ ജുമാമസ്ജിദില്‍ജുമുഅ നമസ്‌കാരം തടയുന്ന പ്രശ്‌നത്തെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ഡിഒ എസ്.ചന്ദ്രശേഖര്‍ പള്ളി സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.[www.malabarflash.com]

ഉള്ളാള്‍ തങ്ങളുടെ മഖാമിനോട് ചേര്‍ന്നു താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്റര്‍ നിര്‍മിച്ചു തഖ്വ ജുമാമസ്ജിദിലാണ് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നടത്തുന്നത് ഒരു വിഭാഗം തടയുന്നത്.

ഇതേച്ചൊല്ലി വെള്ളിയാഴ്ചകളില്‍ ഇവിടെ സംഘട്ടനങ്ങള്‍ അരങ്ങേറിയിരുന്നു. ഇക്കഴിഞ്ഞ ഒന്നിന് സംഘട്ടനം കല്ലേറിലും ലാത്തിച്ചാര്‍ജിലും ടിയര്‍ഗ്യാസ് ഷെല്‍ പ്രയോഗത്തിലും കലാശിച്ചിരുന്നു. മൂന്ന് ആഴ്ചകള്‍ക്കിടയില്‍ പോലീസ് 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

തര്‍ക്കം ഹൈക്കോടതിക്കു മുന്നില്‍ എത്തിയതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി തലശ്ശേരി ആര്‍ഡിഒക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ ആര്‍ഡിഒ എട്ടിക്കുളത്ത് എത്തി തെളിവെടുപ്പ് നടത്തിയത്. തഹസില്‍ദാര്‍ കെ.രാജന്‍, വില്ലേജ് ഓഫിസര്‍ പി.സുനില്‍കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.