ഉദുമ: കഞ്ചാവ് മണല്‍ മാഫിയക്കെതിരെയും ഗുണ്ടാ വിളയാട്ടത്തിനെതിരെയും ഡിവൈഎഫ്ഐ 'നാടിനു യുവതയുടെ കാവല്‍' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.[www.malabarflash.com]
ഉദുമ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പാലക്കുന്നില്‍ സംഘടിപ്പിച്ച കൂട്ടായ്മ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് സി മണികണ്ഠന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്ഠന്‍, ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, മുധുമുതിയക്കാല്‍, പി അനില്‍കുമാര്‍, ബി വൈശാഖ്, കെ മഹേഷ്, രതീഷ് ബാര എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
No comments:
Post a Comment