ദോഹ: ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളും സൗന്ദര്യ വര്‍ധക വസ്തുക്കളും നീക്കം ചെയ്യാന്‍ മരുന്ന് കടകളോട് ഖത്തര്‍ പൊതു ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി അറേബ്യ, യു.എ.ഇ ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മരുന്നുകള്‍ ഡീലര്‍മാര്‍ക്ക് തിരിച്ച് നല്‍കണമെന്നാണ് ഉത്തരവ്.[www.malabarflash.com]
എല്ലാ മരുന്ന് കടകളിലും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് പരിശോധന നടത്തുമെന്നും ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള നിത്യോപയോഗ സാധനങ്ങളടക്കം കടകളില്‍ നിന്നും ഷോപ്പിങ് മാളുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന ഉത്തരവിന് പിന്നാലെയാണ് പുതിയ നീക്കം. മെയ് 26-നാണ് സാമ്പത്തിക വാണിജ്യ മന്ത്രാലയം നിത്യോപയോഗ സാധനങ്ങളടക്കം നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
ഈ രാജ്യങ്ങളിലുള്ള വസ്തുക്കള്‍ക്ക് പകരം മറ്റു രാജ്യങ്ങളുടെ വസ്തുക്കള്‍ കടകളില്‍ എത്തിക്കണം. ഇന്ത്യ, തുര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് മരുന്നുകള്‍ ആവശ്യത്തിന് ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് ഉപരോധ രാജ്യങ്ങളുടെ മരുന്നുകള്‍ ഒഴിവാക്കുന്നത് കൊണ്ട് ക്ഷാമമുണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു.

No comments:
Post a Comment