വോള്‍ഗോഗ്രാഡ്: കരുത്തരായ അർജന്റീനയെ വിറപ്പിച്ച ഐസ്ലൻഡ് ആഫ്രിക്കൻ കരുത്തിനുമുന്നിൽ ശിരസുനമിച്ചു. പ്രീക്വാർട്ടർ പ്രതീക്ഷകളുമായെത്തിയ ഐസ്ലൻഡിനെ എതിരില്ലാത്ത രണ്ടു ഗോളിനു നൈജീരിയ പരാജയപ്പെടുത്തി.[www.malabarflash.com]
അഹമ്മദ് മൂസയാണ് നൈജീരിയയുടെ രണ്ടു ഗോളും നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു നൈജീരിയയുടെ ഗോളുകൾ.
ആദ്യപകുതിയിൽ ശക്തമായ ആക്രമണവും പ്രതിരോധവും ഒരുപോലെ നടപ്പാക്കിയ ഐസ്ലൻഡിനെ രണ്ടാം പകുതിയിൽ നൈജീരിയ നിഷ്പ്രഭമാക്കി. 49 ാം മിനിറ്റിൽ മൂസ നേടിയ ഗോളാണ് നിർണായകമായത്. നൈജീരിയൻ ബോക്സിൽനിന്നും അതിവേഗത്തിലുള്ള പ്രത്യാക്രമണം ഗോളിൽ കലാശിക്കുകയായിരുന്നു. മൈതാന മധ്യത്തിൽനിന്നും പന്തുമായി കുതിച്ച വിക്ടർ മോസസ് ബോക്സിന്റെ വലതു മൂലയിൽനിന്നും മൂസയ്ക്കു ക്രോസ് നൽകുന്നു. പന്ത് കാലിൽപിടിച്ച് നിലംതൊടുമുമ്പ് മൂസയുടെ ഹാഫ് വോളി. ഐസ്ലൻഡ് ഗോൾ പോസ്റ്റ് കുലുങ്ങി.
രണ്ടാം ഗോൾ 75 ാം മിനിറ്റിൽ മൂസയുടെ സോളോ റണ്ണിൽനിന്നും പിറന്ന സുന്ദരൻ ഗോളായിരുന്നു. ഐസ്ലൻഡിന്റെ കാരി ആർൻസണിനെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്ക് ഓടിക്കയറിയ മൂസ ഗോളിയേയും കബിളിപ്പിച്ച് പന്ത് വലയിലാക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷം ഐസ്ലൻഡിനു തിരിച്ചുവരാനുള്ള അവസരം ലഭിച്ചെങ്കിലും ഗില്‍ഫി സിഗുറോസൻ പാഴാക്കി. നൈജീരിയയുടെ പെനാൽറ്റി ഏരിയയിൽ അലക്സ് ഇവോബി ഫിന്ബോഗാസനെ വീഴ്ത്തിയതിന് വാറിന്റെ സഹായത്തോടെ കിട്ടിയ പെനാൽറ്റി സിഗുറോസൺ ബാറിന് മുകളിലൂടെ അടിച്ചുപറത്തുകയായിരുന്നു. ഇതോടെ ഐസ്ലൻഡിന്റെ സകലപ്രതീക്ഷകളും അസ്തമിച്ചു.
ജയത്തോടെ നൈജീരിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി. ക്രൊയേഷ്യയാണ് ഗ്രൂപ്പിൽ മുന്നിൽ. അർജന്റീനയ്ക്കും ഐസ്ലൻഡിനും ഓരോ പോയിന്റ് വീതമാണുള്ളത്.

No comments:
Post a Comment