Latest News

ആർ‌എസ‌്എസ‌് മണ്ഡൽ കാര്യവാഹകും സഹോദരനും എക‌്സൈസ‌് സംഘത്തെ ആക്രമിച്ച‌് രക്ഷപ്പെട്ടു

തിരുവനന്തപുരം: വ്യാജമദ്യം പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച‌് ചാരായ കടത്ത‌് സംഘാംഗങ്ങളായ ആർ എസ് എസ് മണ്ഡൽ കാര്യവാഹകും സഹോദരനും രക്ഷപ്പെട്ടു. പരുക്കേറ്റ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com] 

ആർഎസ്എസ് കുറ്റിച്ചൽ മണ്ഡൽ കാര്യവാഹക് കുറ്റിച്ചൽ ചാമുണ്ടി നഗർ കിഴക്കുംകര വീട്ടിൽ സുധൻ, ഇയാളുടെ സഹോദരനും സജീവ ബിജെപി പ്രവർത്തകനുമായ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന സതീഷും ചേർന്നാണ‌് ആക്രമിച്ചത‌്. ഇരുവരും ഒളിവിലാണ‌്. ഇവരിൽനിന്ന‌് അഞ്ച് ലിറ്റർ വാറ്റ് ചാരായവും കടത്താൻ ഉപയോഗിച്ച ബൈക്കും പിടികൂടി.

വെള്ളിയാഴ്ച പകൽ 1.30 ഒാടെ മാറനല്ലൂർ മൂലക്കോണം ജങ‌്ഷന‌് സമീപത്തായിരുന്നു ആക്രമണം. നെയ്യാറ്റിൻകര ഭാഗത്ത് നിന്നും ബൈക്കിൽ അഞ്ച് ലിറ്റർ വാറ്റു ചാരായവുമായി ബൈക്കിലെത്തിയ സംഘത്തെ എക്സൈസ് സംഘം തടഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. 

സിവിൽ എക്സൈസ് ഓഫീസർമാർ ആയ കള്ളിക്കാട് മൈലക്കര സ്വദേശി രജിത്ത്, ആര്യനാട് സ്വദേശി ജിതീഷ് എന്നിവരെ ഹെൽമെറ്റ്‌ കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

വ്യാജ ചാരായ വാറ്റ‌് കടത്ത‌് സംഘത്തലവൻമാരായ ഇരുവരും രണ്ടാംതവണയാണ‌് എക‌്സൈസിനെ ആക്രമിച്ച‌് രക്ഷപ്പെടുന്നത‌്. മേയ് ഒന്നിന് കാരിയോടിന് സമീപം നാറാണം എന്ന സ്ഥലത്തുനിന്ന‌് വ്യാജ ചാരായവുമായി ചാമുണ്ടിയെ ഉണ്ണിയെ പിടികൂടിയിരുന്നു. ഇയാളെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ സഹോദരനായ സുധൻ വെട്ടുകത്തി ഉപയോഗിച്ച‌് എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിവീഴ‌്ത്തിയ ശേഷം ജീപ്പും കൈവിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. അടുത്ത ദിവസം നെയ്യാർ ഡാം പോലീസ് സുധനെ അറസ്റ്റ് ചെയ്ത് സ‌്റ്റേഷനിലെത്തിച്ചപ്പോൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. നെയ്യാർ അണക്കെട്ടിന് മുൻഭാഗത്ത് വച്ചാണ‌് ഇയാളെ കീഴ്പ്പെടുത്തിയത‌്. ജയിലിലായ ഇരുവരും അടുത്തയിടെയാണ‌് പുറത്തിറങ്ങിയത‌്.

സുധന്റെ പേരിൽ പൂജപ്പുര, നെയ്യാർഡാം, മലയിൻകീഴ്, കാട്ടാക്കട പോലീസ‌് സ‌്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണം, ആക്രമണം, വ്യാജ മദ്യകടത്ത് ഉൾപ്പടെ എട്ട് കേസുകൾ നിലവിലുണ്ട്. എക്സൈസ് സംഘത്തെ ആക്രമിച്ചതിനെതിരെ മാറനല്ലൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.