കുമ്പള: യൂത്ത് ലീഗ് പ്രവര്‍ത്തകനും സീതാംഗോളി മുഗുറോഡിലെ വ്യാപാരിയുമായ ആരിഫിനെ കടയില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറുപ്രതികളെ കുമ്പള പോലീസ് കെട്ടിടം വളഞ്ഞ് പിടിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടുപ്രതികളെ അന്വേഷിച്ചുവരികയാണ്. [www.malabarflash.com]
കുതിരപ്പാടി സ്വദേശികളായ കെ. മഹേഷ് (31), സത്യരാജ് (30), അജിത് കുമാര്‍ (29), അരുണ്‍കുമാര്‍ (28), ഹരിപ്രസാദ് ഷെട്ടി (29), മഹേഷ് കിരണ്‍ (30) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്.

അനന്തപുരത്തെ ഒരു ഒഴിഞ്ഞ കെട്ടിടത്തില്‍ പ്രതികള്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയത്.
തുടര്‍ന്ന് കെട്ടിടം വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് കെട്ടിടം വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുഗു റോഡിലെ എസ്.ടി.പി ഫാബ്രിക്കേഷന്‍ കടയില്‍ കയറി എട്ടംഗ സംഘം ആരിഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം കര്‍ണാടകയിലേക്ക് കടന്ന പ്രതികള്‍ കഴിഞ്ഞ ദിവസം രാത്രിയോടെ അനന്തപുരത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം.
അഡീ. എസ്.ഐ ശിവദാസന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ് ഗോപന്‍, ബാബുമോന്‍, വിവിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
No comments:
Post a Comment