Latest News

ആഹ്ലാദം അതിരുകടന്നു നെയ്​മറിന്റെ സഹോദരിയുടെ കൈയൊടിഞ്ഞു

മോസ്​കോ: 2018 ലോകകപ്പിലെ സൂപ്പർ താരമാണ്​ ബ്രസീലിന്റെ  നെയ്​മർ. നെയ്​മറുടെ കരുത്തിൽ ഇക്കുറി ലോകകപ്പ്​ ഉയർത്താമെന്നാണ്​ ബ്രസീൽ കണക്കുകൂട്ടുന്നത്​. ആദ്യ മൽസരത്തിൽ നിറം മങ്ങിയെങ്കിലും കോസ്​റ്ററിക്കക്കെതിരായും സെർബിയക്കെതിരായുമുള്ള മൽസരങ്ങളിൽ തകർപ്പൻ ഫോമിലായിരുന്നു നെയ്​മർ. എന്നാൽ, നെയ്​മറി​​ന്റെ  ഉജ്വല പ്രകടനം കണ്ട്​ സഹോദരിക്ക്​ അബദ്ധം പിണഞ്ഞു.[www.malabarflash.com]

കോസ്​റ്ററിക്കക്കെതിരായ ഗ്രൂപ്പ്​ മൽസരത്തിൽ ഇഞ്ചുറി ടൈമിൽ നെയ്​മർ ഗോളടിച്ചതിനെ തുടർന്നുള്ള ആഘോഷത്തിനിടെ നെയ്​മറിന്റെ സഹോദരിയുടെ കൈ​യൊടിയുകയായിരുന്നു​. സുഹൃത്തുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിന്​ ശേഷം കൈയിൽ പ്ലാസ്​റ്ററുമായുള്ള ചിത്രവും റാഫേൽ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

ബുധനാഴ്​ചയായിരുന്നു ബ്രസീൽ-കോസ്​റ്ററിക്ക മൽസരം. നെയ്​മറിന്റെ കൂടി ഗോളിൽ 2-0 എന്ന സ്​കോറിനാണ്​ ബ്രസീൽ കോസ്​റ്ററിക്കയെ മറികടന്നത്​. തിങ്കളാഴ്​ചയാണ്​ മെക്​സികോക്കെതിരായ ബ്രസീലിന്റെ  പ്രീക്വാർട്ടർ മൽസരം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.