ഉദുമ: കാമുകന് വേണ്ടി പതിമൂന്നുകാരനായ മകനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും സ്‌കൂളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ അമ്മക്കെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com]
കാസര്‍കോട് കടപ്പുറം സ്വദേശിനിയായ യുവതിക്കെതിരെയാണ് മകന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തത്. കാസര്‍കോട്ടെ യുവതിയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനും യുവതിയുടെ കാമുകനും ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. യുവതിയെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഉപേക്ഷിച്ചുപോയതായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി മകനെയും കൂട്ടി കാമുകനൊപ്പം ബേക്കലിലെ ക്വാര്‍ട്ടേര്‍സില്‍ താമസം തുടങ്ങിയത്.
എന്നാല്‍ കാമുകന് വേണ്ടി മകനെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാതെയും അസുഖം വന്നാല്‍ ആസ്പത്രിയില്‍ കൊണ്ടുപോകാതെയും അമ്മ പീഡിപ്പിക്കുന്നുവെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
No comments:
Post a Comment