Latest News

ഉംറയാത്രക്കിടെ വാഹനാപകടം: രണ്ട്​ മലയാളി സഹോദരികൾ മരിച്ചു

ദമ്മാം: ദമ്മാമിൽ നിന്ന്​ ഉംറ നിർവഹിക്കാൻ പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം പോസ്​റ്റിലിടിച്ച്​ സഹോദരികളായ രണ്ട്​ പേർ മരിച്ചു. കുന്ദംകുളം സ്വദേശി വലിയകത്ത്​ വീട്ടിൽ ശാഹുൽ ഹമീദും കുടുംബവും സഞ്ചരിച്ച വാഹനമാണ്​ അപകടത്തിൽപെട്ടത്​. മക്കളായ ​ഫാത്തിമ (20), ആയിശ (14) എന്നിവരാണ്​ മരിച്ചത്​.[www.malabarflash.com]

മദീനയിൽ നിന്ന്​ 120 കിലോമീറ്റർ അകലെ​ ഇവർ സഞ്ചരിച്ച വാഹനം പോസ്​റ്റിൽ ഇടിച്ചാണ്​ അപകടം. ദമ്മാമിൽ പഠിച്ചുകൊണ്ടിരുന്ന ഇവർ തുടർ പഠനത്തിന്​ നാട്ടിലായിരുന്നു. രണ്ടാഴ്​ച ​ മുമ്പാണ്​ ദമ്മാമിലെത്തിയത്​. ശാഹുൽ ഹമീദി​​ന്റെയും ഭാര്യ സൽമയുടെയും മക​ൻ ഹാറൂണി​​ന്റെ യും പരിക്ക്​ അതിഗുരുതരമല്ല.

മദീനക്കടുത്ത്​ മീഖാത്തിലെ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ കിങ്​ ഫഹദ്​ ആശുപത്രിയിലേക്ക്​ മാറ്റും. മൃതദേഹം മദീനയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ദമ്മാമിൽ നിന്ന്​ ബന്ധുക്കൾ മദീനയിലേക്ക്​ തിരിച്ചിട്ടുണ്ട്​. 

സാമൂഹ്യ പ്രവർത്തകരായ ഷാജി വയനാട്​, സലാം ജാംജൂം എന്നിവരും മദീനയിലെ സാമുഹ്യ ​പ്രവർത്തകരുമാണ്​ നടപടികൾക്ക്​ നേതൃത്വം നൽകുന്നത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.