Latest News

ബഹ്​റൈനിൽ കരുനാഗപ്പള്ളി സ്വദേശി കുത്തേറ്റുമരിച്ചു

മനാമ: ബഹ്​റൈനിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശി കു​ത്തേറ്റുമരിച്ചു. ആഭ്യന്തര വകുപ്പ്​ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്​. ഏഷ്യൻ വംശജനായ 30 കാരൻ കൊല്ലപ്പെട്ടതായും ഇതി​​ന്റെ പേരിൽ 38 കാരൻ അറസ്​റ്റിലായതായും മന്ത്രാലയം ട്വീറ്റ്​ ചെയ്​തു.[www.malabarflash.com]

കഴിഞ്ഞ രണ്ട്​ മാസങ്ങൾക്ക്​ മുമ്പ്​ ബഹ്​റൈനിൽ എത്തിയ  കരുനാഗപ്പള്ളിയിൽ കോഴിക്കോട്​ കൊച്ചുവേറ്റിൽ ഹൗസിൽ ചിന്ദുദാസ്​ ആണ്​ കൊല്ലപ്പെട്ടത്​.

കൊല്ലപ്പെട്ടയാൾ ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ ജോലി ചെയ്​തിട്ടു​ണ്ടെന്നും അതേസമയം ബഹ്​റൈനിൽ വന്നിട്ട്​ രണ്ടുമാസമായെന്നും പറയപ്പെടുന്നു. ഭാര്യയും ഒരു മകനുമുണ്ട്​. മറ്റ്​ വിവരങ്ങൾ ലഭ്യമല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.