ചിറ്റാരിക്കാല്‍: ബിരുദ വിദ്യാര്‍ത്ഥിനിയായ 22കാരി തട്ടുകടക്കാരനായ കാമുകനോടൊപ്പം ഒളിച്ചോടി. പയ്യന്നൂരിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ കമ്പല്ലൂര്‍ കൊല്ലാടയിലെ അമൃതയാണ് ചിറ്റാരിക്കാല്‍ ഓട്ടമല സ്വദേശിയും ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തട്ടുകട നടത്തുകയും ചെയ്യുന്ന രഞ്ജിത്തിനോടൊപ്പം ഒളിച്ചോടിയത്.[www.malabarflash.com]
ബുധനാഴ്ച രാവിലെ 8 മണിക്ക് കോളേജിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍നിന്നുമിറങ്ങിയ അമൃത വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അമൃതയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാല്‍ രാത്രി ഏറെ വൈകിയാണ് താന്‍ രഞ്ജിത്തിനോടൊപ്പം പോയതാണെന്നും വിവാഹം കഴിച്ച് തിരിച്ചുവരുമെന്നും അറിയിക്കുകയായിരുന്നു.
No comments:
Post a Comment