Latest News

അയ്യോ സാറെ പോകല്ലേ; സ്ഥലം മാറിയ അധ്യാപകനെ വിടാതെ കുട്ടികള്‍

തിരുവള്ളൂര്‍: സ്ഥലംമാറ്റ ഉത്തരവു കിട്ടിയതിനു പിന്നാലെ യാത്ര ചോദിക്കാനെത്തിയ അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്തു വിടാതെ കുട്ടികള്‍.[www.malabarflash.com]

യാത്ര ചോദിച്ചു പുറത്തിറങ്ങിയ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ ചേര്‍ത്തുപിടിച്ചും പൊട്ടിക്കരഞ്ഞും കുട്ടികള്‍ വീണ്ടും ക്ലാസ്മുറിയിലെത്തിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിന് സമീപമുള്ള വെളിയാങ്കരം സര്‍ക്കാര്‍ സ്‌കൂളിലാണ് ഏവരുടെയും കണ്ണു നിറയിച്ച സംഭവം അരങ്ങേറിയത്.

ഭഗവാന്‍ എന്ന അധ്യാപകന്‍ 2014 ലാണ് വെളിയാങ്കരംസ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപകനായി എത്തിയത്. പിന്നിടങ്ങോട്ട് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി മാറുകയായിരുന്നു. വിജയശതമനാത്തില്‍ പിന്നാക്കമായിരുന്ന ഈ സ്‌കൂളിനെ ഭഗവാന്റെ നേതൃത്വത്തില്‍ മുന്‍നിരയിലെത്തിച്ചു. 2014 മുതല്‍ ഈ സ്‌കൂളിലെ ആരും ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റില്ല.

ഗുരുനാഥന്‍ മാത്രമല്ല, ജ്യേഷ്ഠനും സുഹൃത്തും രക്ഷിതാവുമൊക്കെയാണു വിദ്യാര്‍ഥികള്‍ക്കു ഭഗവാന്‍. ആ സ്‌നേഹമാണു പ്രതിഷേധത്തിലൂടെ അവര്‍ പ്രകടിപ്പിച്ചത്. സ്‌കൂളിനു പുറത്തേക്കു പോകാന്‍ സമ്മതിക്കാതെ വിദ്യാര്‍ഥികള്‍ അധ്യാപകനെ ചേര്‍ത്തുപിടിച്ചു. ക്ലാസ് മുറിയിലേക്കു തിരികെ കൊണ്ടുവന്നു. കുട്ടികളുടെ സ്‌നോഹത്തിനു മുന്നില്‍ വികാരാധീനനായ ഭവഗവാനും അവസാനം പൊട്ടിക്കരഞ്ഞു. 

അധ്യാപകനെ മാറ്റരുതെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൂടി രംഗത്തെത്തിയതോടെ സ്ഥലംമാറ്റ ഉത്തരവ് പത്തു ദിവസത്തേക്ക് മരവിപ്പിച്ചുകൊണ്ട് വിദ്യാസവകുപ്പ് ഉത്തരവിറക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.