ന്യൂഡൽഹി: ഗോവധത്തിന്റെ പേരിൽ മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷ പ്രവർത്തകരുടെ കോടതിച്ചെലവു വഹിക്കുമെന്ന് ബിജെപി എംപി. സുപ്രീംകോടതി വരെ പോയിട്ടാണെങ്കിലും ഗോരക്ഷകരെ നിയമത്തിന്റെ പിടിയിൽനിന്നു പുറത്തു കൊണ്ടുവരുമെന്നാണു ജാർഖണ്ഡിലെ ജാർഖണ്ഡിലെ ഗൊദ്ദയിൽനിന്നുള്ള എംപിയായ നിഷികാന്ത് ദുബേ പറഞ്ഞത്. ഗൊദ ജില്ലയിലാണു ഗോസംരക്ഷകർ പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ആൾക്കൂട്ടം ആക്രമിച്ചത്.[www.malabarflash.com]
ആൾക്കൂട്ട കൊലപാതകത്തിന്റെ പേരിൽ പ്രതിചേർക്കപ്പെട്ടവരെ അന്യായമായി വേട്ടയാടുന്നുവെന്ന ആക്ഷേപം ഉന്നയിച്ചാണ് അവർക്കുവേണ്ടി പ്രവർത്തിക്കുമെന്ന പ്രഖ്യാപനം ബിജെപി എംപി നടത്തിയത്. ആ ഗ്രാമത്തിലുള്ള എല്ലാവരും ചേർന്നാണു യുവാക്കളെ മർദ്ദിച്ചത്. എന്തിനാണ് ഈ നാലു പേരെ മാത്രം പ്രതിയാക്കിയിരിക്കുന്നത് എന്നാണ് ദുബേ ഉന്നയിക്കുന്ന ചോദ്യം.
നൂറോളം പേരടങ്ങുന്ന സംഘമാണ് ചാർകു അൻസാരി (35), മൂർത്താസാ അൻസാരി (30) എന്നിവരെ ജൂണ്‍ 13ന് മർദിച്ചു കൊലപ്പെടുത്തിയത്. ഇവരിൽ പശുക്കളെ നഷ്ടപ്പെട്ടുവെന്ന് പറയുന്നവരെയാണ് ഇപ്പോൾ കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഇവർക്കൊപ്പം കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

No comments:
Post a Comment