സാരാൻസ്ക്: ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിൽ ഡെൻമാർക്ക് ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ തോൽപ്പിച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമാണ് ഡെൻമാർക്ക് വിജയഗോൾ നേടിയത്.[www.malabarflash.com]
തുടക്കം മുതൽ ഡെൻമാർക്കിനെക്കാൾ ആക്രമണത്തിൽ പെറുവാണ് മുന്നിട്ടുനിന്നത്. എന്നാൽ ഡാനിഷ് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കിളിന്റെ പ്രകടനം പെറുവിനെ ഗോൾ നേടാൻ അനുവദിച്ചില്ല. 59-ാം മിനിറ്റിൽ യൂസഫ് യുറേ പോൾസണ്‍ ഡെൻമാർക്കിനെ മുന്നിലെത്തിച്ചു. ക്രിസ്റ്റ്യൻ എറിക്സന്റെ പാസിൽനിന്നായിരുന്നു ഗോൾ.
ഇതിനുശേഷം പെറു മുന്നേറ്റനിര തിരമാല പോലെ ഡെൻമാർക്ക് ബോക്സിലേക്ക് ഇരച്ചുകയറിയെങ്കിലും ഡാനിഷ് ഗോൾകീപ്പർക്കു മുന്നിൽ നിഷ്പ്രഭമായി. കൂടാതെ ഫിനിഷിംഗിലെ പോരായ്മയും പെറുവിന്റെ അവസരങ്ങൾ നഷ്ടമാക്കി.

No comments:
Post a Comment