ദേളി: വിശുദ്ധ റമളാനിന്റെ പവിത്ര ധന്യതയില്‍ സ്നേഹസംഘം സഅദിയ്യ വാട്സപ്പ് ഗ്രൂപ്പ് സഅദിയ്യയിലെ അനാഥ അഗതി വിദ്യാര്‍ത്ഥികള്‍, ഉസ്താദുമാര്‍, സ്ഥാപന മേധാവികള്‍ക്കൊപ്പം ഗ്രാന്റ് ഇഫ്താര്‍ സംഗമം സംഘടിപ്പുച്ചു.[www.malabarflash.com]
സ്ഥാപന അന്തേവാസികളും ജീവനക്കാരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഗമിച്ച പരിപാടി നവ്യാനുഭവമായി മാറി.
പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി നേതൃത്വം നല്‍കി. ശേഷം സഅദിയ്യ യതീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി.
No comments:
Post a Comment