ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം ജൂണ്‍ 9 ശനിയാഴ്ച്ച നടക്കും.[www.malabarflash.com]
രാവിലെ 9 മണിക്ക് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ ആരംഭിക്കുന്ന പരിപാടി 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തും. 10 മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിന് റഫീഖ് സഅദി ദേലംപാടി നേതൃത്വം നല്‍കും.
ഉച്ചക്ക് 2 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ പ്രാര്‍ത്ഥന നടത്തും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടി എപി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തും
5 മണിക്ക് നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖയ്ക്ക് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങല്‍ കുമ്പോല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സ്വാലിഹ് സഅദി തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. തൗബ മജ്‌ലിസിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. തുടര്‍ന്ന് സമൂഹ നോമ്പ് തുറ നടക്കും.
സമാപന പ്രാര്‍ത്ഥനാ സമ്മേളനം രാത്രി 10 മണിക്ക് ആരംഭിക്കും. സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും. കെപി ഹുസൈന്‍ സഅദി സ്വാഗതം പറയും
No comments:
Post a Comment