Latest News

റംസാന്‍ വിശുദ്ധിയില്‍ എം എസ് എഫിന്റെ സൗഹൃദ സംഗമവും ഇഫ്ത്താറും

കാസറകോട് : എം എസ് എഫ് കാസറകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ സംഗമവും ഇഫ്ത്താറും കാസറകോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ വെച്ച് നടന്നു.[www.malabarflash.com]

മനുഷ്യ മനസുകള്‍ തമ്മില്‍ അടുക്കാനും പരസ്പരം മനസിലാക്കാനും ഇത്തരം സംഗമങ്ങള്‍ ഉപകാരപ്രദമാവുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു ആക്ടിംങ്ങ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീര്‍ ഹാജി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എം എസ് എഫ് നാഷണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍, മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ എസ് യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോം സെക്രട്ടറി ഹര്‍ഷിക് ബട്ട്, എം എ നജീബ്, സഹീര്‍ ആസിഫ്, റൗഫ് ബായികര, റഹ്മാന്‍ ഗോള്‍ഡന്‍, സമീല്‍ അഹ്മദ്, റഫീഖ് കേളോട്ട്, അഷ്ഫാക് തുരുത്തി, ഹമീദ് സി ഐ, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്ഹര്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍ ,നഷാത്ത് പരവനടുക്കം, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂര്‍, സാദിക്കല്‍ അമീന്‍, അനസ് എതിര്‍ത്തോട്, സിദ്ധിഖ് മഞ്ചേശ്വര്‍, സവാദ് അംഗഡി മുഗര്‍, നവാസ് കുഞ്ചാര്‍, സര്‍ഫ്രാസ് ചളിയം ഗോട്, അഷ്‌റഫ് ബോവിക്കാനം, ഉനൈസ് മുബാറക്ക് സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.