Latest News

സെർബിയയെ മുക്കി സ്വിറ്റ്സർലൻഡ്

മോസ്​കോ: കളി ചൂടുംപിടിക്കും മുമ്പേ  ഗോൾ നേടി​ ഞെട്ടിച്ച സെർബിയയെ അതിവേഗം​ കൊണ്ടും മനോഹര ഗെയിം ​കൊണ്ടും തോൽപിച്ച്​ സ്വിറ്റ്​സർലൻഡ്​. അഞ്ചാം മിനിറ്റിൽ മിത്രോവിചി​ന്റെ ഗോളിൽ ലീഡ്​ പിടിച്ച്​ കഷ്​ടിച്ച്​ കടന്നുകൂടാൻ ശ്രമിച്ച എതിരാളികളെ തുടരെ നേടിയ രണ്ടു ഗോളുകളിലാണ്​ സ്വിറ്റ്​സർലൻഡ്​ മറികടന്നത്​. സ്​കോർ 2-1.[www.malabarflash.com]

​സ്വിസ്​ മുന്നേറ്റത്തിലെ ദ്വയങ്ങളായ ഷാകയും ഷാകിരിയുമാണ്​ സ്വിറ്റ്​സർലൻഡിന്​ വിലപ്പെട്ട പോയിൻറ്​ സമ്മാനിച്ചത്​. 52ാം മിനിറ്റിൽ ഷാകയിലൂടെ സമനില പിടിച്ച ടീം 90ാം മിനിറ്റിൽ ഷാകിരിയുടെ സോളോ ഗോളിൽ വിജയമുറപ്പിക്കുകയായിരുന്നു.

ഇതോടെ, ബ്രസീൽ ഉൾപെടുന്ന ഗ്രൂപ്​ ഇയിൽ അവസാന റൗണ്ട്​ മൽസരം കൂടുതൽ നിർണായകമായി. ഒരോ കളി വീതം ജയിച്ച സെർബിയക്കും സ്വിറ്റ്​സർലൻഡിനും മൂന്നു വീതം പോ യിൻറായി. ഒരു ജയവും ഒരു സമനിലയുമായി ബ്രസീൽ നാലു പോയിൻറുമായി ഒന്നാമതാണ്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.