Latest News

ജ​പ്പാ​നെ മ​റി​ക​ട​ന്ന് ബെ​ൽ​ജി​യം; ക്വാർട്ടറിൽ ബ്രസീൽ എതിരാളി

റോ​സ്​​തോ​വ്​ ഒാ​ൺ ഡോ​ൺ: ലോകകപ്പ് പ്രീക്വാർട്ടറിൽ ജ​പ്പാ​നെ വീഴ്ത്തി ബെ​ൽ​ജി​യം ക്വാർട്ടറിൽ പ്രവേശിച്ചു (2-3). രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ജപ്പാൻറെ തോൽവി.[www.malabarflash.com]

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 48ാം മിനിറ്റിൽ ജെൻകി ഹരാഗൂചി ബെൽജിയം വല കുലുക്കി. തൊട്ടുടനെ തകാഷി ഇനുയി ജപ്പാൻറെ ലീഡുയർത്തി.

കരുത്തരായ ബെൽജിയത്തെ ഏഷ്യൻ രാജ്യം രണ്ട് ഗോളോടെ ശരിക്കും ഞെട്ടിച്ചു. ഇതോടെ ബെൽജിയം ഉണർന്നു കളിച്ചു

69ാം മിനിറ്റിൽ യാൻ വെർ​േട്ടാൻഗൻ ഹെഡറിലൂടെ വല കുലുക്കി. 74ാം മിനിറ്റിൽ മൗറെയ്​ൻ ഫെല്ലീനിയാണ് ഹെഡറിലൂടെ സ്കോർ തുല്യനിലയിലാക്കി.

90 മിനുട്ടും കഴിഞ്ഞ് കളിയുടെ അധികസമയവും അവസാനിക്കാനിരിക്കെ നാസർ ചഡ്​ലി ബെൽജിയത്തിൻറെ രക്ഷകനായി ജപ്പാൻ വല കുലുക്കി. മത്സരത്തിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.

ബെൽജിയത്തിന് ക്വാർട്ടറിൽ ബ്രസീലാണ് എതിരാളി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.