സ്ത്രീകളേക്കാൾ പശുക്കളാണ് രാജ്യത്ത് സുരക്ഷിതരെന്നു കുറ്റപ്പെടുത്തിയ ഉദ്ദവ്, ബിജെപിയുടെ ഹിന്ദുവാദം തട്ടിപ്പാണെന്നു തുറന്നടിച്ചു. പശുവിന്റെ പേരിൽ രാജ്യത്തു നടക്കുന്ന അക്രമങ്ങളിലും ശിവസേനാ അധ്യക്ഷൻ ബിജെപിയെ കുറ്റപ്പെടുത്തി.
ഞങ്ങൾ സർക്കാരിന്റെ ഭാഗമായിരുന്നു. എന്നുവച്ച് തെറ്റുകണ്ടാൽ നിശബ്ദത പാലിക്കാൻ കഴിയില്ല. ഞങ്ങൾ ഭാരതീയ ജനതയുടെ സുഹൃത്തുക്കളാണ്, ഏതെങ്കിലും പാർട്ടിയുടെ അല്ല. ഈ രാജ്യത്ത് പശുക്കൾ സുരക്ഷിതരാണ്, പക്ഷേ സ്ത്രീകളുടെ അവസ്ഥ മറിച്ചാണ്. പശു സംരക്ഷണത്തിന്റെ പേരിൽ, ഒരാൾ ബീഫ് കഴിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ശ്രമിക്കുന്നതെങ്കിൽ അത് തട്ടിപ്പാണ്. ഇത് ഹിന്ദുവാദമല്ല. ഈ ഹിന്ദുവാദത്തെ അംഗീകരിക്കാൻ എനിക്കു കഴിയില്ല. നമ്മു സ്ത്രീകൾ അരക്ഷിതരായിരിക്കുന്പോൾ നിങ്ങളുടെ സംരക്ഷണം പശുക്കൾക്കാണ്- ഉദ്ദവ് പറഞ്ഞു.
പശുക്കളെ കശാപ്പ് ചെയ്യണമെന്ന് ശിവസേന ഒരിക്കലും പറയില്ല. പക്ഷേ, പശുക്കൾക്കു സംരക്ഷണം നൽകുന്പോൾ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് നാണംകെടുത്തുന്ന വസ്തുതയാണ്. നിങ്ങൾ ഗോമാത(പശു)യെ സംരക്ഷിക്കുന്നു. പക്ഷേ മാത(അമ്മ)യെക്കുറിപ്പ് എന്താണ് പറയാനുള്ളത്- ഉദ്ദവ് പരിഹസിച്ചു. ദേശസ്നേഹികളെയും ദേശദ്രോഹികളെയും നിശ്ചയിക്കാൻ ബിജെപിക്ക് ആരും അധികാരം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉരസലുകളും ചെളിവാരിയെറിയലുമായി മുന്നോട്ടുപോയിരുന്ന ബിജെപി-ശിവസേനാ ബന്ധം പൂർണമായി അവസാനിപ്പിക്കാൻ ബിജെപി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാൻ തയാറെടുക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പാർട്ടി പ്രവർത്തകർക്കു നിർദേശം നൽകി. മുംബൈയിൽ നടന്ന പാർട്ടി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ബിജെപിയെ പിന്തുണയ്ക്കാതെ വിട്ടുനിന്നതിനു പിന്നാലെയാണ് ശിവസേനയുമായി കൂട്ടുവെട്ടാൻ അമിത് ഷാ തീരുമാനിച്ചതെന്നാണു സൂചന. കൂടാതെ, കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതിനെയും ശിവസേന പ്രശംസിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഒറ്റയ്ക്കുള്ള മത്സരത്തിനു തയാറെടുക്കാൻ അമിത് ഷാ പ്രവർത്തകരോടു നിർദേശിച്ചത്.
നിലവിൽ ശിവസേന കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എൻഡിഎയ്ക്കൊപ്പമാണ്. ഈ സമയംതന്നെയാണ് ശിവസേനാ അധ്യക്ഷൻ ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയെ തുടർച്ചയായി വിമർശിക്കുന്നത്. വെള്ളിയാഴ്ച അവിശ്വാസ വോട്ടെടുപ്പിനു തൊട്ടുമുന്പാണ് ചർച്ചയിൽനിന്നും വോട്ടെടുപ്പിൽനിന്നും വിട്ടുനിൽക്കാൻ ശിവസേന തീരുമാനിച്ചത്.
No comments:
Post a Comment