കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ.[www.malabarflash.com]
കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റും മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റുമായ മുഹമ്മദാണ് പിടിയിലായത്. കൊലപാതകത്തിന് നേതൃത്വം നൽകിയത് മുഹമ്മദാണെന്നാണ് പോലീസ് നിഗമനം.
കേസിലെ മറ്റ് പ്രതികളെല്ലാം കോളജിന് പുറത്തു നിന്നുള്ളവരാണെന്നും മുഹമ്മദ് മാത്രമാണ് കൊലപാതക സംഘത്തിലെ ഏക കോളജ് വിദ്യാർഥിയെന്നും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ഒളിവിൽ പോയ മുഹമ്മദിനു വേണ്ടി അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്തതും സംഘത്തിലെ മറ്റുള്ള വരെ കോളജിനുള്ളിലേക്ക് വിളിച്ച് വരുത്തിയതും മുഹമ്മദാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

10 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് മുഹമ്മദടക്കമുള്ള പ്രതികൾക്കായി തെരച്ചിൽ നടത്തിയത്. ഇയാൾക്ക് പുറമേ മറ്റ് മൂന്ന് പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇവരേക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പുലർച്ചെ കാസർകോട് – മംഗലാപുരം അതിർത്തിയിൽനിന്നാണ് മുഹമ്മദ് പിടിയിലായത്. ഗോവയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.

മുഹമ്മദിന്‍റെയും ഒപ്പം പിടിയിലായ മൂന്ന് പേരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്.
No comments:
Post a Comment