മോസ്കോ: എക്സ്ട്രാ ടൈമിൽ സൂപ്പർതാരം മരിയോ മാൻസൂക്കിച്ച് നേടിയ ഗോളിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ.[www.malabarflash.com]
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം.ആദ്യപകുതിയിൽ കീറൻ ട്രിപ്പിയർ നേടിയ ഗോളിൽ മുന്നിൽക്കയറിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (68), എക്സ്ട്രാ ടൈമിൽ മരിയോ മാൻസൂക്കിച്ചും (109) നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ മറികടന്നത്.

ജൂലൈ 15ന് രാത്രി ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസാണ് ക്രൊയേഷ്യയുടെ എതിരാളികൾ.
No comments:
Post a Comment