Latest News

ദുബൈയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ മലയാളി യുവതിക്ക് 1 കോടി 30 ലക്ഷം നഷ്ടപരിഹാരം

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ സാരമായ പരുക്കേറ്റ മലയാളി യുവതിക്ക് ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി വിധി.[www.malabarflash.com]

 കോഴിക്കോട് താഴെ കാഞ്ഞരോളി സ്വദേശി ഷംസീറിന്റെ ഭാര്യ രഹ്നാ ജാസ്മിനാണ് തുക ലഭിക്കുക. 2015 ഒാഗസ്റ്റ് 24ന് രാത്രി എട്ടരയോടെ ദുബൈ മറീനാ മാളിനടുത്തായിരുന്നു കേസിനാസ്പദമായ വാഹനാപകടം.

ഭർത്താവിന്റെ സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ആശുപത്രിയിലേയ്ക്ക് കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
രഹ്നയും സുഹൃത്തിന്റെ ഭാര്യയും കുട്ടിയും പിൻസീറ്റിലാണ് ഇരുന്നിരുന്നത്. അപകടത്തിൽ കാറോടിച്ചിരുന്ന ഭർത്താവിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ രണ്ട് വയസ്സുള്ള കുട്ടിയും മരിക്കുകയും രഹ്നയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും സാരമായ പരുക്കേൽക്കുകയുമായിരുന്നു. ഇവരെ 24 ദിവസം ദുബൈ റാഷിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു. ബോധം തിരിച്ചുകിട്ടിയപ്പോൾ ശസ്ത്രക്രിയക്കും വിധേയായി. പിന്നീട് നാട്ടിലേയ്ക്ക് മടങ്ങി.

തുടർന്ന് ഇൻഷുറൻസ് കമ്പനിക്കെതിരെ 50 ലക്ഷം ദിർഹം നഷ്ടപരിഹാരത്തിന് ദുബായിലെ അൽ കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയൻ കൺസൾട്ടന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന സിവിൽ കേസ് ഫയൽ ചെയ്തു. ഇൗ കേസില്‍ ദുബൈ കോടതി ഏഴ് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.

ഇൗ തുക മതിയായ നഷ്ടപരിഹാരമല്ലാത്തതിനാൽ അപ്പീൽ കോടതിയെ സമീപിക്കുമെന്ന് അഡ‍്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.