Latest News

ശിഹാബ് തങ്ങൾ അനുസ്മരണം ബുധനാഴ്ച

കാസർകോട്: മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ടും മാനവികതയുടെ കാവലാളും മനുഷ്യ സ്നേഹത്തിന്റെ ആൾരൂപവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ പരിപാടി സംസ്ഥാന കമ്മിറ്റി കാസർകോട് വെച്ച് നടത്തുന്നു.[www.malabarflash.com]

ശിഹാബ് തങ്ങളുടെ ഒമ്പതാം ചരമ വാർഷിക ദിനമായ ബുധനാഴ്ച  2 മണിക്ക് കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിലാണ് സമ്മേളനം.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 

ശശി തരൂർ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. എം.പി.അബ്ദുസമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പി.വി. അബ്ദുൽ വഹാബ് എം.പി. കെ.പി.എ. മജീദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോക്ടർ. എം.കെ.മുനീർ പാണക്കാട് സയ്യിദ് ബഷീറലി തങ്ങൾപ്രസംഗിക്കും.
മുസ്ലിം ലീഗ് പഞ്ചായത്ത് കൗൺസിൽ അംഗങ്ങൾ, വാർഡ് ഭാരവാഹികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പോഷക സംഘടനകളുടെ മുഴുവൻ ഘടകത്തിലേയും കമ്മിറ്റി അംഗങ്ങൾ, നിർബ്ബന്ധമായും പരിപാടിയിൽ സംബന്ധിപ്പിക്കണമെന്നു് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീനും ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാനും അഭ്യർത്ഥിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.