കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ വനിതാ പ്രതിനിധി വന്നേക്കുമെന്ന് സൂചന. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഇടം നേടി ചരിത്രം കുറിക്കുമെന്നാണ് വിവരം.[www.malabarflash.com]
നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി ആഗസ്ത് 11 ന് അര്‍ധ രാത്രിയോടെ അവസാനിക്കും. ആഗസ്ത് 12 ന് തന്നെ പുതിയ കമ്മിറ്റി നിലവില്‍ വരികയും ചെയ്യും. ഇത്തവണത്തെ ഹജ്ജ് യാത്ര ആരംഭിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടിയും അംഗത്വത്തിന് വേണ്ടിയും സമുദായക സംഘടനകള്‍ ചരടുവലികള്‍ ശക്തമാക്കിയിട്ടുണ്ട്.
പുതിയ കമ്മിറ്റിയുടെ രൂപീകരണത്തിന് വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാരും ഇടതു മുന്നണിയും കൂടിയോലോചനകള്‍ തുടരുന്നുണ്ട്. ഒരു വനിതയെ ഹജ്ജ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി വിപ്ലവകരമായ ചരിത്രം കുറിക്കാനാണ് മന്ത്രി ജലീലിന്റെ നീക്കം.
ഹജ്ജ് വളണ്ടിയറായും ഒരു വനിത ഇത്തവണ തെരെഞ്ഞെടുക്കപെട്ടിട്ടുണ്ട്.
മലപ്പുറം പൊന്നാനി സ്വദേശി സുഹറാബി എന്ന മുപ്പത്തിമൂന്നുകാരി അധ്യപികയാണ് ആദ്യ വനിതാ വളണ്ടിയറായി നിയമിതയായിട്ടുള്ളത്.ഹജ്ജ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം സുന്നി വിഭാഗങ്ങള്‍ അംഗീകരിക്കുമോയെന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി.
മലപ്പുറം പൊന്നാനി സ്വദേശി സുഹറാബി എന്ന മുപ്പത്തിമൂന്നുകാരി അധ്യപികയാണ് ആദ്യ വനിതാ വളണ്ടിയറായി നിയമിതയായിട്ടുള്ളത്.ഹജ്ജ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം സുന്നി വിഭാഗങ്ങള്‍ അംഗീകരിക്കുമോയെന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി.
അതേ സമയം രാജ്യ സഭാ മുന്‍ ഉപാധ്യക്ഷയും കേന്ദ്രമന്ത്രിയുമായിരുന്ന നജ്മ ഹെപ്ത്തുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്നപ്പോള്‍ കേരളത്തിലെ സുന്നി പണ്ഡിതര്‍ അവര്‍ക്ക് കീഴില്‍ അംഗമായി പ്രവര്‍ത്തിച്ച കാര്യം സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പുതിയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നീ വിഭാഗത്തിലെ പ്രമുഖരായ അബ്ദുള്‍ ഹക്കീം അസ്ഹരിയും, സി മുഹമ്മദ് ഫൈസിയുമാണ് പരിഗണനയിലുള്ളത്.
ചെയര്‍മാന്‍ സ്ഥാനം കാന്തപുരം വിഭാഗത്തിന് ലഭിച്ചാല്‍ ഐ എന്‍ എല്ലിന് ലഭിക്കുന്ന അംഗത്വത്തിനാണ് കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ പരിഗണിക്കപ്പെടുന്നത്.
ഹജ്ജ് കമ്മിറ്റിയില്‍ പരിഗണിക്കപ്പെടുന്നത്
ഹജ്ജ് കമ്മിറ്റിയില്‍ പരിഗണിക്കപ്പെടുന്നത്
കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയും അംഗീകാ രവുമാണെന്ന് എല്‍ സുലൈഖ പറഞ്ഞു.
ചെയര്‍മാന്‍ സ്ഥാനത്തിന് സമസ്ത ഇ.കെ. വിഭാഗത്തു നിന്ന് ഡോ വഹാബുദ്ദീന്‍ നദ്‌വിയുടെ പേരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ഹജ്ജ് കമ്മിറ്റിയംഗമായ ചങ്ങനാശ്ശേരിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ എച്ച് മുസമ്മിലിന്റെ പേരും പരിഗണനയിലുണ്ട്.
നിലവിലുള്ള ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ചെയര്‍മാനായും അംഗമായും തുടര്‍ച്ചയായി മൂന്നു ടേം പൂര്‍ത്തിയാക്കിയതിനാല്‍ ഇനി തുടരാന്‍ നിയമ തടസമുള്ളതിനാല്‍ പകരം കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി അംഗമാകും.
No comments:
Post a Comment